കാസർകോട്: സിപിഎം നേതാവും പിലിക്കോട് മുൻ പഞ്ചായത്ത് അംഗവുമായിരുന്ന വി.പി നാരായണൻ(69) അന്തരിച്ചു. അഭിവക്ത കൊടക്കാട് ലോക്കൽ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ കൊടക്കാട് വില്ലേജ് സെക്രട്ടറി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പാർട്ടിയുടെ വളണ്ടിയർ ജില്ലാ വൈ ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ( സിഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബേങ്ക് ഭരണ സമിതിയംഗം, പുത്തിലോട്ട് ജനകീയ വായനശാല സെക്രട്ടറി, തിരുവനന്തപുരം എ.കെ.ജി സെൻ്റർ ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടി പ്രവർത്തതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആദ്യകാലം കരിവെള്ളൂർ സാധുബീഡി തൊഴിലാളി ആയിരുന്നു. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവിലും 10 മണിക്ക് പുത്തിലോട്ട് ടി. കെ ഗംഗാധാരൻ സ്മാരകമന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. 11 മണിക്ക് സംസ്കാരം
ഭാര്യ: കെ.പി. സാവിത്രി.
മക്കൾ: കെ.പി. സുനിൽ (ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻ്റെ പേഴ്സണൽസ്റ്റാഫ്.), കെ.പി. സുജിത്ത് ( കൊടക്കാട് ബാങ്ക് ജീവനക്കാരൻ).
മരുമക്കൾ: സൗമ്യ പൂവാലം, കെ.സജിന ഉദുമ.
സഹോദരങ്ങൾ: വി.പി ശാന്ത ചൂരി കൊവ്വൽ, വി.പി. രാജൻ, വി.പി. ഗോവിന്ദൻ, വി.പി. മാലതി. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.