കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നീര്‍ച്ചാല്‍ കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖിനെയാണ് ബദിയഡുക്ക എസ്.ഐ. എന്‍.അന്‍സാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5.93 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവിന്റെ ചില്ലറ വ്യാപാരം വ്യാപകമാണെന്ന ആക്ഷേപം വ്യാപകമായതോടെയാണ് പൊലീസ് പരിശോധന വ്യാപകമാക്കിയത്. കഴിഞ്ഞ ദിവസം പെര്‍ള ടൗണിലും അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page