കാണാതായ ദമ്പതികൾ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ; മരണം വിഷം കുത്തിവച്ച്

ചാലക്കുടി കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആൻ്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 22-ാം തീയതി ശനിയാഴ്ചയാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയതായും അവിടെ എതോ ജോലിയിൽ കയറിയതായും വിവരമുണ്ടായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച്ച വിഷം കുത്തിവച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു. രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. നാട്ടിലെത്തിച്ച ശേഷം സംസ്കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തിൽ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page