റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌

കാസര്‍കോട്: റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മാലക്കല്ല് പതിനെട്ടാംമൈലില്‍ തലകീഴായി മറിഞ്ഞു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കണ്ണോത്ത് അക്കരക്കുണ്ടില്‍ ഫാദിലി(24)നാണ് പരിക്ക്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഫാദില്‍ അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്.
കോട്ടിക്കുളം സ്വദേശിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ ആദ്യമെത്തിച്ചത്. രാജപുരം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page