കൊറിയര്‍ സര്‍വ്വീസ് ഉടമയുടെ ആത്മഹത്യ: രണ്ട് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കൊറിയര്‍ സര്‍വ്വീസ് സ്ഥാപന ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് ചുള്ളിക്കരയിലെ കൊറിയര്‍ സ്ഥാപന ഉടമയായ പരപ്പ, പട്ടളത്തെ വിനയചന്ദ്ര(38)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുമേഷ്, ഇയാളുടെ പിതാവ് എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് സ്വമേധയാ കേസെടുത്തത്. വിനയചന്ദ്രന്‍ എഴുതി വെച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ദിവസമാണ് വിനയചന്ദ്രനെ താമസസ്ഥലത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ തലേനാള്‍ കയ്യേറ്റത്തിന് ഇരയായതായും പ്രചരണം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിനയചന്ദ്രന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്. സുഹൃത്തും അയാളുടെ അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നു. “മകളെ മാപ്പ് എന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിയായ തന്നെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.”

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page