മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.
പെണ്‍കുട്ടി ഒരാഴ്ച മുമ്പ് മൊബൈല്‍ ഫോണില്‍ സ്നാപ്ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ചാറ്റുചെയ്യുന്നത് കണ്ട പിതാവ് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. കൂടാതെ വാട്സാപ് ചാറ്റും വിലക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുകാരാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും മന്‍പാഡ പൊലീസ് അറിയിച്ചു.