കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത് അനസിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച്ച രാത്രി 9.15 ഓടെയായിരുന്നു അപകടം.
മംഗളൂരുവിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്കറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
.