കാസര്‍കോട്: സ്വന്തം വീട്ടിലെത്തിയ യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലിക്കട്ട ആമൂസ് നഗറിലെ താജുദ്ദീന്റെ ഭാര്യ ആയിഷത്ത് അസ്ന (25) യുടെ പരാതിയിന്മേല് സഹോദരന് നെല്ലിക്കട്ട, ചെന്നടുക്കത്തെ മുഹമ്മദ് സഫ്വാനെതിരെയാണ് ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതായിരുന്നു ആയിഷത്ത് അസ്ന. ഈ സമയത്ത് പ്രകോപിതനായ സഹോദരന് മുഹമ്മദ് സഫ്വാന് ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പരിക്കേറ്റ ആയിഷത്ത് അസ്ന കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
![](https://mlozaudj56ft.i.optimole.com/w:1611/h:1080/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3142174557882238328.jpg)