ചൂണ്ടയിടാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചൂണ്ടയിടാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മാടപ്പള്ളി, പിന്‍പുഴ സ്വദേശികളായ ആദര്‍ശ്, അഭിനവ് എന്നിവരാണ് മരിച്ചത്. തൃക്കൊടിത്താനം ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണാണ് അപകടം. അപകടത്തില്‍ ആറും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പാറക്കുളത്തില്‍നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page