മോസ്‌കോ: റഷ്യന്‍ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നു വീണു. ചന്ദ്രനില്‍ ഇറക്കും മുമ്പ് തകര്‍ന്നുവീഴുകയായിരുന്നു. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയില്‍ വന്ന പിഴവാണ് അപകടമായത്.
റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 47 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. മോസ്‌കോ സമയം ഏകദേശം 14:57 നു ലൂണ -25 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടിരുന്നു.
സാങ്കേതിക തകരാറിന് ശേഷം പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നത്. ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 തിങ്കളാഴ്ച ചന്ദ്രനില്‍ ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇന്ത്യയുടെ ചന്ദ്രയാന്‍-3ന് മുമ്പ് ചന്ദ്രനില്‍ ഇറങ്ങുമെന്ന പ്രതീക്ഷിച്ചതായിരുന്നു ഈ പേടകം. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.