കാസർകോട്: കുടുംബശ്രീ ‘അരങ്ങ്’ സര്‍ഗോത്സവത്തിൽ കാസർകോട് ജില്ല തുടർച്ചയായി അഞ്ചാം വർഷവും ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. കാസർകോട് ജില്ല 209 പോയിന്‍റ് നേടി. 185 പോയിന്‍റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 96 പോയിന്‍റുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനവും നേടി. 3500-ലേറെ കലാകാരികളാണ് ഈ കലോത്സവത്തില്‍ പങ്കെടുത്തത്. കാസര്‍കോട് ജില്ലയ്ക്കുളള എവര്‍റോളിങ്ങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ,സമ്മാനിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുളള ട്രോഫി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കാസര്‍കോടിന് സമ്മാനിച്ചു. 185 പോയിന്‍റുമായി രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയ്ക്ക് ബേബി ബാലകൃഷ്ണന്‍, ജാഫര്‍മാലിക് എന്നിവര്‍ സംയുക്തമായി സമ്മാനിച്ചു. 96 പോയിന്‍റുമായി മൂന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് പി.പി ദിവ്യ ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലാu പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗംപി. കെ സൈനബ, കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും ദേലംപാടി പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ.എ.പി ഉഷ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിuഡന്‍റുമാരായപി പി പ്രസന്നകുമാരി, സി.വി പ്രമീള, പി.വി മുഹമ്മദ് അസ്ലം, വി.വി.u സജീവന്‍, വി.കെ ബാവ, എം.ശാന്ത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത്u വൈസ് പ്രസിഡന്‍റ് പി.കെ ലക്ഷ്മി, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ അസിസ്റ്റന്‍റ്ജില്ലാ മിഷൻ കോഓര്‍ഡിനേറ്റര്‍ സി.എച്ച് ഇഖ്ബാല്‍ നന്ദി പറഞ്ഞു.