ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ ഇന്ത്യ,
പ്രതീക്ഷയും പ്രത്യാശകളും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. അബു ഹൈല്‍ കെ എം സി സി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ 9ന് രാത്രി നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോ.ഇസ്മായില്‍ മൊഗ്രാല്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ മുന്നണിക്ക് ഉണ്ടായ മുന്നേറ്റത്തിലും രാജ്മോഹന്‍ ഉണ്ണിത്താന്റെ ചരിത്ര വിജയത്തിലും ആഹ്ലാദിക്കാനും നാട്ടില്‍ പോയി വോട്ട് ചെയ്തു തിരിച്ചെത്തിയവരെ അഭിനന്ദിക്കുന്നതിന് 7 മണി മുതല്‍ വിജയാരവം പരിപാടിയും ഉണ്ടാകും. സംഗീത വിരുന്നും കൈമുട്ട് പാട്ടും ഉണ്ടായിരിക്കുന്നതാണ്.
