കണ്ണൂര്‍: അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനി മനോജ്ഞ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ മരണപ്പെട്ടതായി കുടുംബത്തിന്ന് വിവരം ലഭിച്ചു. ഭര്‍ത്താവിനെയും സമാന രീതിയിലും കണ്ടെത്തി. അബുദാബി ആശുപത്രിയില്‍ ചികില്‍സയിലാണ് ഭര്‍ത്താവ്. യുവതിയുടെ മൃതദേഹം അബൂദാബി ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബൂദാബി പൊലീസ് കേസെടുത്തിട്ടുണ്ട്