കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയത്. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, കായംകുളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കോവളം, തിരുവനന്തപുരം, നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തെത്തി.
