ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം അറിയിക്കാനിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടന്ന അരുണാചലില്‍ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്.
അറുപതംഗ സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പെമഖണ്ഡു ഉപമുഖ്യമന്ത്രി ചിനമേന്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 50 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 35വോളം മണ്ഡലങ്ങളില്‍ ബി ജെ പി ലീഡ് ചെയ്യുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ആറു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
2019ല്‍ 41 സീറ്റ് നേടിയാണ് ബി ജെ പി അരുണാചലില്‍ അധികാരത്തിലെത്തിയത്. ഫലം പൂര്‍ണ്ണമായി ഉച്ചയോടെ അറിയും.
