കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിലും കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ. ജൂണ്‍ നാലിന് രാവിലെ നാലു മുതല്‍ ജൂണ്‍അഞ്ചിന് രാവിലെ ആറുവരെ സി ആര്‍ പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.