കടുത്ത ചൂടില്‍ വലയുന്ന ബീഹാറില്‍ ആചാരമനുസരിച്ച് നാട്ടുകാര്‍ തവള കല്യാണം നടത്തി. ജാതിഭേദമന്യേ പരമ്പരാഗത ആചാരമനുസരിച്ച് വാദ്യമേളങ്ങളോടെയായിരുന്നു തവളക്കല്യാണം.
വിവാഹ കര്‍മ്മങ്ങള്‍ക്ക് വൈദികര്‍ നേതൃത്വം നല്കി. വിഭവസമൃദ്ധമായ മൃഷ്ടാന്ന സദ്യയും ഉണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടില്‍ നിന്നുള്ള രക്ഷിക്കും മഴയ്ക്കും വേണ്ടിയാണ് കൊച്ചു ബീഹാറിലെ സീത കുച്ചി രാജാബാരിയില്‍ തവള കല്യാണം നടത്തിയത്. ഒരേ വലിപ്പത്തിലുള്ള രണ്ട് തവളകളെ പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങളും പൂമാലകളും ചാര്‍ത്തി കുറിയിട്ട് സുഗന്ധങ്ങളും പൂശി ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. വാദ്യമേളങ്ങളും മംഗളാശംസകള്‍ കൊണ്ട് അന്തരീക്ഷം നിറഞ്ഞുനിന്നു. കഴിഞ്ഞവര്‍ഷവും കൊടും വേനലില്‍ നിന്നുള്ള മോചനത്തിന് നാട്ടുകാര്‍ ഇത്തരത്തില്‍ തവള കല്യാണം നടത്തിയിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ നല്ല മഴയും ലഭിച്ചു. ഇത്തവണയും മണ്ണിനെ കുളിരണിയിക്കുന്ന ശക്തമായ മഴ ഉണ്ടാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. തവളകളെ സന്തോഷിപ്പിച്ചാല്‍ മഴയുണ്ടാകും എന്നാണ് നാടിന്റെ അടിയുറച്ച വിശ്വാസം. വിവാഹഘോഷത്തിനു ശേഷം തവള ദമ്പതികളെ അവരുടെ സാവധാരണ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു.