ന്യൂഡൽഹി: കന്യാകുമാരി വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ധ്യാനത്തിന് എത്തുന്നു. 30 ന് എത്തുന്ന അദ്ദേഹം ജൂൺ ഒന്നു വരെ അഹോരാത്ര ധ്യാനത്തിൽ ആയിരിക്കും. കന്യാകുമാരി വിവേകാനന്ദ പ്പാറയിലാണ് സ്വാമി വിവേകാനന്ദൻ ഭാരത മാതാ ദർശനം ആർജ്ജിച്ചതെന്നു വിശ്വസിക്കുന്നു. അതിനുപുറമേ, തമിഴ്നാടിന് ഐക്യത്തിന്റെയും ആദരവിന്റെയും സന്ദേശം നൽകുക എന്നതും പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നതായി വക്താക്കൾ സൂചിപ്പിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തമിഴ്നാട്ടിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയിലാണ് ബംഗാൾ ഉൾക്കടലും അറേബ്യൻ സമുദ്രവും ഇന്ത്യൻ സമുദ്രവും സംഗമിക്കുന്നത്. ഈ ത്രിവേണി സംഗമം കൂടുതൽ ഊർജ്ജം പകരുമെന്ന് കരുതുന്നു.