ബദിയഡുക്ക: മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി. നാരമ്പാടിയിലെ ലീലാവതി (60)യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മകന് ബദിയഡുക്ക പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബദിയഡുക്കയില്‍ നിന്നു ഓട്ടോയില്‍ കയറി കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തേക്ക് പോയതായി കണ്ടെത്തി. അവിവിവാഹിതനായ മൂത്ത മകനൊപ്പമായിരുന്നു താമസം. ഇളയ രണ്ടു ആണ്മക്കള് വിവാഹിതരായി വേറെ വീടുകളിലാണ് താമസം.