സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; വരുന്നു കര്‍ശന നടപടി

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവില്‍പ്പനക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് അധികൃതര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മ്മാര്‍ക്ക് ലഭിച്ചു. പുതിയ ഉത്തരവനുസരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ ഓരോ സ്‌കൂളിലുമെത്തി സ്‌കൂള്‍ അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഉത്തരവിലുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ പട്രോളിംഗ് നടത്തണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി മയക്കുമരുന്ന് വിതരണ സംഘം സജീവമാണെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ് എക്സൈസ് അധികൃതര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. വിവിധയിനം പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകളുമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളെ തന്നെ ഇടനിലക്കാരാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page