കാസര്‍കോട്: 23 ഗ്രാം മെത്തഫെറ്റാമിന്‍ എന്ന രാസമയക്കുമരുന്നും 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൂഡ്ലു, കാനത്തുങ്കരയിലെ കെ. മുഹമ്മദ് ഹനീഫ് (32)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജനും സംഘവും പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുര്യന്, കെ.എ ജനാര്ദ്ദനന്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. നൗഷാദ്, എം.എം പ്രസാദ്, സി.ഇ.ഒ.മാരായ നസ്റുദ്ദീന്‍, ആര്.കെ അരുണ്‍, സോനുസെബാസ്റ്റ്യന്, ടി. ഫസീല, ഡ്രൈവര്‍മാരായ പി.എ ക്രിസ്റ്റീന്‍, പി.എസ് വിജയന് എന്നിവര്‍ ഉണ്ടായിരുന്നു.