മംഗളൂരു: കാപ്പി തോട്ടത്തിലെത്തിയ പന്നികളെ നായാടുന്നതിനിടയില്‍ യുവാവ് വെടിയേറ്റു മരിച്ചു. കെരമക്കി സ്വദേശി സഞ്ജു (33)വാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ചിക്കമംഗ്ളൂരു, ഉള്‍വാകിലു എന്ന സ്ഥലത്താണ് സംഭവം. ഉള്‍വാകിലുവിലെ ഒരു കാപ്പി തോട്ടത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തിയെന്ന വിവരമറിഞ്ഞാണ് നായാട്ടു സംഘം എത്തിയതെന്ന് പറയുന്നു. നായാട്ടിനിടയില്‍ അബദ്ധത്തില്‍ ഉതിര്‍ന്ന വെടിയുണ്ട യുവാവിന്റെ നെഞ്ചിലേക്ക് തുളച്ചു കയറുകയായിരുന്നുവെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ മല്ലന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.