കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി നടത്തിയത്. കീടനാശിനികളൊന്നും തെളിക്കാതെയായിരുന്നു മികച്ച വിളവ് നേടിയത്. പ്രതീക്ഷിച്ചതിലും അധികം വിളവ് ലഭിച്ചതോടെ മാര്‍ക്കറ്റ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് രാജു. ആവശ്യക്കാരുണ്ടെങ്കില്‍ 9947978195 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് രാജു അഭ്യര്‍ത്ഥിച്ചു. പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ വയലില്‍ വെള്ളരി കൃഷിയിറക്കിയ ശശിധരന്‍ പനയാലിനും ഇത്തവണ പ്രതീക്ഷിച്ചതിനേക്കാളും നല്ല വിളവാണ് ലഭിച്ചത്. അതിനാല്‍ ആവശ്യത്തിന് വിപണി ലഭിക്കാത്ത അവസ്ഥയിലാണെന്ന് ശശിധരന്‍ പറയുന്നു. ജലക്ഷാമം രൂക്ഷമായതിനാല്‍ മീറ്ററുകള്‍ക്ക് അകലെ നിന്ന് പൈപ്പില്‍ വെള്ളമെത്തിച്ചാണ് കൃഷി സംരക്ഷിച്ചത്. ആവശ്യക്കാര്‍ സഹായിച്ചാല്‍ രാജു എരോലിനെ പോലെ ഈ കര്‍ഷകനെയും സഹായിക്കാനാകും. ബന്ധപ്പെടേണ്ട നമ്പര്‍: 9847285461