ഇസ്ലാമാബാദ്: ഒരു മണിക്കൂറില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് പാക്കിസ്താനി യുവതി ജന്മം നല്‍കി. അത്യപൂര്‍വ്വ പ്രസവത്തില്‍ നാല് ആണ്‍ കുഞ്ഞുങ്ങള്‍ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് 27കാരിയായ യുവതി ജന്മം നല്‍കിയത്. പാക്കിസ്താന്‍ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞുങ്ങളെല്ലാം ഇന്‍ക്യുബേറ്ററിലാണിപ്പോള്‍. മാതാവിന് ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ആദ്യപ്രസവമാണ്. റാവല്‍പിണ്ടി സ്വദേശിനിയാണ് യുവതി.