തേജസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍: തേജസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്ന യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ സ്വദേശി വിനുക്കുട്ടന്‍ (45) ആണു മരിച്ചത്. ബുധനാഴ്ച്ച രാവിലെ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണു അപകടം. പുഴയില്‍ മുങ്ങിപ്പോയ വിനുവിനെ ഒപ്പം ഉണ്ടായിരുന്നവര്‍ കരയ്‌ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപുഴ എസ്ഐ സി.പി.ഗംഗാധരന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേവതി. അഭിനവ്, ആദി ലക്ഷ്മി എന്നിവർ മക്കളാണ്. ചെറുപുഴ കുപ്പാടകത്ത് ഹൗസില്‍ മോഹനന്റെയും ജാനകിയുടെയും മകനാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page