കാസര്‍കോട്: വിഷുക്കണി കണ്ടുണരാന്‍ വിഗ്രഹങ്ങള്‍ റെഡി. മേട വിഷുവിന് ഫലങ്ങള്‍ക്കൊപ്പം കണിവയക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വിപണിയിലെത്തി. ഉണ്ണിക്കണ്ണന്റെ വ്യത്യസ്തങ്ങളായ രൂപങ്ങളാണ് വില്‍പനയ്ക്കുള്ളത്. മേടവിഷുവും കണികാണലും മലയാളികളുടെ മാനസിക സാഫല്യമാണ്. കണിക്കൊപ്പം നിലവിളക്കിന്റെ ഭദ്രദീപ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ചാരുതയാര്‍ന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം.
