കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ വാര്‍ഷീക ഉല്‍സവത്തിന് കൊടിയേറി. മഹാപൂജ, തായമ്പക, തുലാഭാരം എന്നിവ ഉണ്ടായിരിക്കും. ഇന്ന് കൊടിയേറ്റത്തോടെ ആരംഭിച്ച ഉല്‍സവം അഞ്ചുദിവസം നീണ്ടുനില്‍ക്കും. വേദപാരായണം, സഹസ്രകുംഭാഭിഷേകം, പഞ്ചവാദ്യം എന്നിവയും ഉണ്ടാകും. ഞായറാഴ്ച രാവിലെ വിഷുക്കണി ഉണ്ടായിരിക്കും. 17ന് 12.30-ന് പൂജ, 10-ന് വൈദ്യുതദീപാലങ്കാരത്തോടു കൂടി ക്ഷേത്രക്കുളത്തില്‍ ദേവന്റെ അവഭൃതസ്‌നാനം, ബട്ടലു കാണിക്ക, രാജാങ്കണപ്രസാദത്തോടെ അഞ്ചുദിവസം നീണ്ടുനിന്ന ക്ഷേത്രോത്സവത്തിന് സമാപനമാകും.
