കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാവിലെ 8.15 ഓടെ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.
മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ചുതന്നെ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)