മലപ്പുറം വളാഞ്ചേരിയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കറുകളും, ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ എന്തിനാണ് കൊണ്ടുവന്നതിനെ കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പിടികൂടിയ നാല് പേരെയും ചോദ്യംചെയ്ത് വരികയാണ്. ജലാറ്റിന്‍ സ്റ്റിക്ക് 1124, ഡിറ്റനേറ്റര്‍ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റര്‍ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഒരു മണിക്കൂറിനകം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് വ്യക്തമാക്കി.