മുള്ളേരിയ: സര്‍വ്വീസ് തുടങ്ങാന്‍ പോവുകയായിരുന്ന സ്വകാര്യ ബസ് മരത്തിലിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ നെട്ടണിഗെ സ്വദേശി ശരത്തിനു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍മ്മംതൊടിയിലാണ് അപകടം. മുള്ളേരിയ-കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സെന്റ് മേരീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.
രാത്രിയില്‍ സര്‍വ്വീസ് കഴിഞ്ഞശേഷം മുണ്ടോള്‍ ക്ഷേത്രത്തിനു സമീപത്താണ് ബസ് നിര്‍ത്തിയിട്ടിരുന്നു. പതിവുപോലെ സര്‍വ്വീസ് ആരംഭിക്കുന്നതിനായി മുണ്ടോളില്‍ നിന്നു മുള്ളേരിയയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം. ഈ സമയത്ത് ഡ്രൈവറെ കൂടാതെ കണ്ടക്ടര്‍ മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ.