കാസര്‍കോട്: രാജ്യത്തെ മതത്തിന്റെ പേരിലും അല്ലാതെയും വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ നിരന്തര ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മത നിരപേക്ഷ ചേരിയുടെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വിസ്ഡം യൂത്ത് കാസര്‍കോട് ജില്ല റമദാന്‍ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനസേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദ് ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസീസ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര ആശംസ അറിയിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സഫീര്‍ അല്‍ഹികമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് സലഫി ഉദ്‌ബോധന പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് അനീസ് മദനി ഭാരവാഹികളായ മജീദ് ബസ്തക്, ശംസാദ് മാസ്റ്റര്‍, അബ്ദു റഹ്‌മാന്‍, റഷീദ് അണങ്കൂര്‍, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.