കുമ്പള ടൗണില്‍ ടോയ്‌ലറ്റും വിശ്രമമുറിയും; പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തി പരിസര സ്ഥല ഉടമ തടഞ്ഞു

കുമ്പള: നാടിന്റെ വികസനത്തോടൊപ്പം കുതിക്കാനുള്ള കുമ്പള പഞ്ചായത്തിന്റെ നീക്കം പാളി. കുമ്പള ടൗണിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നാണ് പഞ്ചായത്ത് ടോയ്ലറ്റും വിശ്രമമുറിയും കോഫി പാര്‍ലറും സ്ഥാപിക്കാനുള്ള പദ്ധതി ഒരുക്കിയത്. ശനിയാഴ്ച രാവിലെ മണ്ണ് നീക്കം ചെയ്യാന്‍ മണ്ണ് മാന്ത്രി യന്ത്രവും തൊഴിലാളികളും എത്തിയപ്പോള്‍ സ്ഥല ഉടമയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു. ഇതോടെ നിര്‍മാണ പ്രവൃത്തി അനിശ്ചിതത്വത്തിലായി. തന്റെ പറമ്പിനോട് ചേര്‍ന്ന് പൊതുകക്കൂസ് പണിയാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സ്ഥല ഉടമയായ സുരേന്ദ്ര പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെയാണ് പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. ശനിയാഴ്ച രാവിലെ മണ്ണുമന്തി യന്ത്രവും തൊഴിലാളികളും എത്തിയത് കണ്ട് ഉടമയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ പ്രതിഷേധം അറിയിക്കുകയും നിര്‍മാണ പ്രവൃത്തി തടയുകയും ചെയ്തു. അതേസമയം പഞ്ചായത്ത് തീരുമാനിച്ച കാര്യം എന്തുവന്നാലും നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കുമ്പള ടൗണില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനിരിക്കെ ആ കെട്ടിടങ്ങളില്‍ തന്നെ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page