കാസര്‍കോട്: രാത്രിയില്‍ സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് കുത്തി തുറന്നു സൈക്കിള്‍ മോഷ്ടിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് പൊലീസും ഞെട്ടി. മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. നീര്ച്ചാല് മേലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ചിമ്മിനടുക്കയിലെ സി എച്ച് അലിക്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പില്‍ നിന്നാണ് സൈക്കിള്‍ മോഷണം പോയത്. വ്യാഴാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി.
![](https://mlozaudj56ft.i.optimole.com/w:789/h:495/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/leopard.jpg)