തിരുവനന്തപുരം: അനിമേഷന്‍ വിദ്യാര്‍ത്ഥിയായ വര്‍ക്കല പാളയംകുന്ന് ഗോകുല്‍(23) ജീവനൊടുക്കിയതിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായതിനെത്തുടര്ന്നെന്ന് സംശയം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത അയിരൂര്‍ പൊലീസ് ഈ നിലയിലും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മുറിക്കുള്ളില്‍ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
കഴിഞ്ഞ കുറച്ച ദിവസമായി ഗോകുല്‍ ആകെ അസ്വസ്ഥനും വിഷാദത്തിലും ആയിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍, കാരണം വെളിപ്പെടുത്തിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഗോകുലിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധനക്ക് വിധേയമാക്കും. അന്വേഷണത്തിനുശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.