സ്‌കൂള്‍ വിട്ട് ഏറെ കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല; ഉല്‍സവത്തിന് പോയെന്ന് വീട്ടുകാര്‍ കരുതി; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍

കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. വ്യാഴാഴ്ച സ്‌കൂള്‍ വിട്ടശേഷം ഇരുവരും വീടുകളില്‍ എത്തിയിരുന്നില്ല. സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയിട്ടുണ്ടാകുമെന്ന് കരുതി വീട്ടുകാര്‍ രാത്രിവരെ പ്രതീക്ഷയോടെ നിന്നു. വിവരത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും വൈകുംവരെ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ ഇന്നു പുലര്‍ച്ചേയാണ് പുഴയില്‍ കല്ലടയാറ്റില്‍ കണ്ടെത്തിയത്.  കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page