അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വ്വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ അനുമതി. പുരാവസ്തു സർവ്വെ നടത്താൻ അനുമതി നൽകികൊണ്ടുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.കഴിഞ്ഞ മാസം 21ന് പുരാവസ്‌തു വകുപ്പിന്റെ സര്‍വ്വേയ്‌ക്ക് വാരാണസി ജില്ലാകോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മ്മിച്ചതെന്നു മനസ്സിലാക്കുന്നതിനു സര്‍വ്വേ വേണമെന്നു ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സ്വീകരിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ജില്ലാ കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. സര്‍വ്വേ സംബന്ധിച്ച് നല്‍കിയ ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിന്മേല്‍ തീരുമാനമെടുക്കുവാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീകോടതി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതി സര്‍വ്വേയ്‌ക്ക് അനുമതി നല്‍കികൊണ്ട് ഉത്തരവായത്.രാവിലെ 8 മുതല്‍ 12 മണിവരെ സര്‍വ്വെ നടത്താനാണ് കോടതി അനുമതി നല്‍കിയത്. മസ്‌ജിദില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ക്കു തടസം വരുത്താന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സർവ്വെ നടത്തുന്നത് പള്ളിക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവ്വെ അനുമതി ലഭിച്ചതിന് പിന്നാലെ അടുത്ത ദിവസം തന്നെ സർവ്വ നടപടികളുമായി മുന്നോട്ട് പോകാനാണ് പുരാവസ്തു വകുപ്പിന്‍റെ നീക്കം