കോഴിക്കോട്: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് എതിരെ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍.രഞ്ജിത്ത് ശ്രീനിവാസന് വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്സ്ബുക്കിലിട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന് ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്. ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പ്രതിയെ കോടതിയിൽ ഹാജരാക്കും.
![](https://mlozaudj56ft.i.optimole.com/w:734/h:470/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/kuniya.jpg)