കാസര്‍കോട്: ആര്‍.എസ്.എസ് ദക്ഷിണ-മധ്യക്ഷേത്രീയ സേവാ പ്രമുഖ്, ദക്ഷിണ കര്‍ണാടക സേവാ പ്രമുഖ്, മംഗളൂരു വിഭാഗ് സംഘ ചാലക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോപാല ചെട്ടിയാര്‍(77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നുമണിയോടെ മംഗളൂരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ബന്തിയോട്ടെ വീട്ടില്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 35 വര്‍ഷത്തെ സേവനത്തിന് ശേഷം 2002 ല്‍ ഡപ്യൂട്ടി തഹസില്‍ദാറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പെര്‍ളയിലെ പരേതരായ കൃഷ്ണ ചെട്ടിയാര്‍- ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമതി. മക്കള്‍: കൃഷ്ണ രാജ(പെര്‍ള സഹകരണ ബാങ്ക്), കൃഷ്ണ മോഹനന്‍(ബിസിനസ് മംഗളൂരു), സുമന(മംഗളൂരു). മരുമക്കള്‍: രാജലക്ഷ്മി, നിമിത, സുനില്‍. സഹോദരങ്ങള്‍: മാധവ ചെട്ടിയാര്‍(കാരവല്‍ ഏജന്റ്, പെര്‍ള), പരേതയായ കല്യാണി, നാരാണി, പാര്‍വതി, ജയന്തി.