പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി;ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി:പ്രണയം നടിച്ച്‌ 17കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ്‌ അറസ്റ്റിൽ. കൊച്ചി ചേലാമറ്റം റയോണ്‍പുരം വല്ലം കൊച്ചങ്ങാടി ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന മുഹമ്മദ്‌ നബീസാ(20)ണ്‌ അറസ്റ്റിലായത്. ബിരുദ വിദ്യാർത്ഥിയായ ഇയാൾ ബീഹാർ സ്വദേശിയാണ്. ഫേസ് ബുക്ക് വഴി  പരിചയപ്പെട്ട പ്ലസ്‌ ടു വിദ്യാര്‍ഥിനിയെയാണ്‌ ഇയാള്‍ പ്രണയിച്ചത്‌. തുടര്‍ന്ന്‌ വാട്‌സ്‌ആപ്പ്‌ വഴി ബന്ധം സ്‌ഥാപിച്ചു.
ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ പീഡിപ്പിക്കുകയായിക്കുന്നു. കഴിഞ്ഞദിവസം ദേഹാസ്വസ്‌ഥതയെത്തുടര്‍ന്ന്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍എത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞതോടെയാണ്‌ സംഭവം പുറത്തായത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂരിന്
സമീപം വച്ച്‌ പ്രതിയെ അടിമാലി പോലീസ്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌ത പ്രതിയെ കൊച്ചി കാക്കനാട്‌ പ്രത്യേക ജയിലിലേക്ക്‌ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page