കുടുംബ വഴക്ക്;ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി.

അനില്‍കുമാറുമായി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച്‌ ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. സുധയുടെ
കൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പോലീസ് വധശ്രമത്തിന് കേസ് എടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page