ബാറിൽ വെടിവെയ്പ്പ്; മാനേജർക്ക് പരിക്ക്;5 പേർ അറസ്റ്റിൽ

പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവെയ്പ്പ്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.നട്ടെല്ലിന് വെടിയേറ്റ രഘുനന്ദന്‍ ചികിത്സയിലാണ്.സംഭവത്തില്‍ കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറ് മാസം മുമ്പാണ് ഈ ബാര്‍ തുറന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page