ഒൻപതാം ക്ളാസുകാരിക്ക് നേരെ ലൈംഗിക പീഡനം; അധ്യാപകന് എതിരെ പോക്സോ കേസ് എടുത്ത് പൊലീസ്

കോഴിക്കോട്:കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈല്‍ഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയായിരുന്നു. അതേസമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page