കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 63 ലക്ഷത്തിന്റെ സ്വര്‍ണവുമായി വടകര സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍വീണ്ടും സ്വര്‍ണവേട്ട. ദോഹയില്‍നിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീര്‍ (28) എന്ന യാത്രക്കാരനില്‍ നിന്നും 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വര്‍ണം കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരില്‍ എത്തിയ യാത്രക്കാരന്‍ 1085 ഗ്രാം സ്വര്‍ണ്ണ മിശ്രിതം നാല് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്നുമാണ് 999 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്.
കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസന്‍, എന്‍.സി. പ്രശാന്ത്’, ഇന്‍സ്‌പെക്ടര്‍ രാജന്‍ റായി, ഹെഡ് ഹവല്‍ദാര്‍ ബാലന്‍ കുനിയില്‍, ഡ്രൈവര്‍ കെ.വി. സജിത്ത് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page