കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് സംസ്ഥാനത്ത് കെ – സ്‌മാർട്ട് വഴിയുള്ള ആദ്യ പിഴ കണ്ണൂരിൽ ചുമത്തി. കണ്ണൂർ കോർപ്പറേഷനാണ് പയ്യാമ്പലത്തെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം പി രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. സീനിയർ പബ്ളിക്ക് ഇൻസ്പെക്ടർ കെ. അനുഷ്‌ക, സി.ഹംസ, സി ആർ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിഴ ചുമത്തിയത്.
