നരഭോജിക്കടുവയെ പിടിക്കുന്നതിനെതിരായ ഹർജി തള്ളി കോടതി; ഹർജി പ്രശസ്തി നേടാനെന്ന് ഹൈക്കോടതി; ഹർജി നൽകിയവർക്ക് 25000 രൂപ പിഴയിട്ടു

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ പിടിക്കുന്നതിനെതിരെ അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി നല്‍കിയ ഹർജി കേരള ഹൈക്കോടതി തള്ളി.ഹർജിക്കാരന് 25,000 പിഴയും ചുമത്തി. ഹർജി പ്രശസ്തിക്ക് വേണ്ടിയെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഒരു മനുഷ്യന്റ ജീവനാണ് നഷ്ടമായതെന്നും മനുഷ്യജീവനെ വിലക്കുറച്ച്‌ കാണാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കടുവയെ പിടികൂടണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വനം വകുപ്പിന്റെ ഉത്തരവ്. നരഭോജി കടുവയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മയക്കു വെടി വച്ച്‌ പിടികൂടാൻ കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചു കൊല്ലാനാണ് നിര്‍ദേശം.
ഉത്തരവ് പൊതുജന മുറവിളി കണക്കിലെടുത്താണന്നും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page