1300 ലിറ്റർ സ്പിരിറ്റുമായി 2  കണ്ണൂർ സ്വദേശികൾ പിടിയിൽ; സ്പിരിറ്റ് പിടികൂടിയത് ചാവക്കാട് വെച്ച്; ഒളിപ്പിച്ചത് ചകിരിക്കുള്ളിൽ

ചാവക്കാട്: തൃശൂര്‍ ജില്ലയിലേക്ക് മിനി ലോറിയിൽ  കടത്തിയ 1300 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീൻകുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുപുരയില്‍ വീട്ടില്‍ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു.കര്‍ണാടകത്തില്‍ നിന്നും കടത്തിയതാണ് സ്പിരിറ്റ്‌. മിനി ലോറിയില്‍ 43 പ്ലാസ്റ്റിക് കാനുകളില്‍ 32 ലിറ്റര്‍ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്. ചകിരിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റും സ്പെഷ്യല്‍ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ നിന്നും സംഘത്തെ പിടികൂടിയത്. സ്പിരിറ്റ്  ആർക്ക് വേണ്ടി കൊണ്ട് പോകുകയാണെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page