നീലേശ്വരം സ്വദേശിനി ഓസ്‌ട്രേലിയയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനു പോയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.പരേതനായ അബൂബക്കര്‍-പിഎംഎച്ച്‌ റുഖിയ ദമ്പതികളുടെ മകളായ ഫിര്‍ദൗസ്‌ ഹൗസില്‍ പി.എം.എച്ച്‌ നുസ്രത്ത്‌ (45)ആണ്‌ മരിച്ചത്‌. സഹോദരി താഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ്‌ താമസം. ഇവരെ കാണുന്നതിനാണ്‌ നുസ്രത്ത്‌ പോയത്‌. മറ്റു സഹോദരങ്ങള്‍: അബ്‌ദുള്ള, സത്താര്‍, നൗഷാദ്‌. മൃതദേഹം ഓസ്‌ട്രേലിയയില്‍ തന്നെ സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page