കാസര്‍കോട്▪️ ഇന്റര്‍ലോക്ക് നിര്‍മ്മാണത്തിനു എത്തിയ ടെമ്പോ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. മാങ്ങാട്, ആര്യനടുക്കം, ശോഭ നിലയത്തില്‍ പരേതനായ കൊറഗന്റെ മകന്‍ വിജയന്‍ എന്ന ബിജു (45)വാണ് മരിച്ചത്. ഇന്നലെ നെല്ലിക്കുന്ന് കടപ്പുറത്ത് ഇന്റര്‍ലോക്ക് ജോലിക്ക് സാധനങ്ങളുമായി എത്തിയതായിരുന്നു. വൈകുന്നേരത്തോടെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: നാരായണി. സീമയാണ് ഭാര്യ. മക്കള്‍: രജിന, മീനാക്ഷി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബാലകൃഷ്‌ണന്‍, ശോഭ.