കുമ്പള ടോൾ മൂലം കർണാടക ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി; എ കെ എം അഷ്റഫ് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി
തിരുവനന്തപുരം: കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 7 രൂപ മുതൽ 10 രൂപ വരെ വർദ്ധിപ്പിച്ചതിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ കണ്ട് നിവേദനം നൽകി. രാജഹംസ ബസിൽ 10 രൂപയാണ് വർധന നിലവിൽ വന്നത്. ഓർഡിനറി ബസിൽ 7 രൂപയും വർദ്ധിപ്പിച്ചു.കർണാടകയുടെ 42 ബസാണ് അരിക്കാടി ടോൾ പ്ലാസ വഴി കടന്നുപോകുന്നത്. കാസർകോട് നിന്നു മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് …