പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കവർച്ച; നിരവധി മോഷണ കേസുകളിൽ പ്രതികളായ യുവാക്കളെ പൂട്ടി അമ്പലത്തറ പൊലീസ്
കാഞ്ഞങ്ങാട്: പുല്ലൂർ പ്രദേശത്തെ ക്ഷേത്രങ്ങളിലും കടയിലും പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസിൽ രണ്ടു യുവാക്കളെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് കല്ലൂരാവി ഷഹീദ് ക്വാർട്ടേഴ്‌സിലെ മുഹമ്മദ് മുനവ്വീർ സി.കെ (18), പുല്ലൂർ മൂന്നാംമൈൽ മാവില ഹൗസിലെ എം മുഹമ്മദ് ഫാസിൽ ഷാൻ (18) എന്നിവരാണ് പിടിയിലായത്. ഈ മാസം 22, 23 തീയതികളിൽ പുല്ലൂർ മീങ്ങോത്ത് പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിലും മൂന്നാംമൈലിലെ ‘മണ്ണടി സ്റ്റോർ’ എന്ന കടയിലും നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ …